KOYILANDY DIARY

The Perfect News Portal

ഉക്രയ്‌നില്‍ ഡാം ബോംബ് വച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്; പിന്നിൽ റഷ്യയെന്ന് ആരോപണം

കീവ്: ഉക്രയ്‌നില്‍ ഡാം ബോംബ് വച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൈനികരാണ് ഡാം തകര്‍ത്തതെന്ന്  ഉക്രയ്‌ന്‍ ആരോപിച്ചു. കാകോവ്ക ഡാമാണ് തകര്‍ത്തത്. ഡാം തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ദൃശ്യങ്ങള്‍ പ്രസിഡണ്ട് സെലന്‍സ്‌കി തന്റെ ടെലഗ്രാം പേജിലൂടെ പുറത്തുവിട്ടു. കേഴ്‌സണ്‍ പ്രദേശത്തെ ഡാമാണ് തകര്‍ത്തത്.