KOYILANDY DIARY

The Perfect News Portal

പരിസ്ഥിതി ദിനാചരണവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും

പരിസ്ഥിതി ദിനാചരണവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. സീനിയർ ചേബർ ഇന്റർനാഷണൽ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യരെയും മരങ്ങളെയും ഒരുപോലെ കാണുന്നതിന്റെ ഭാഗമായി വൃക്ഷ തൈ വിതരണവും, സംസ്കാര പാലിയേറ്റീവ് കെയർ നമ്പ്രത്തുകരക്ക്‌ മെഡിക്കൽ ഉപകാരണങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ പ്രസിഡണ്ട് സി. കെ ലാലു അധ്യക്ഷതവഹിച്ചു. Dr ശുഭ സൗമ്യേന്ദ്രനാഥ് മുഖ്യഥിതി ആയിരുന്നു. ചടങ്ങിൽ നാഷണൽ സെക്രട്ടറി ജനറൽ ജോസ് കണ്ടോത്ത്, സുകുമാർ പി ഇ, രവീന്ദ്രൻ കോമത്ത്, മുരളി എന്നിവർ സംസാരിച്ചു.
Advertisements