KOYILANDY DIARY.COM

The Perfect News Portal

ഇൻക്ലൂസീവ് കായികോത്സവത്തിന് ഒരുക്കം: സ്വാഗത സംഘം രൂപീകരിച്ചു

.
മേപ്പയൂർ : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ല തല ഇൻക്ലൂസീവ് കായികോത്സവത്തിന് ഒരുക്കം തുടങ്ങി. 15, 17 തിയതികളിൽ മേപ്പയൂർ ജി.വി.എച്ച് എസ് എസ് സ്‌റ്റേഡിയം, ഈസ്‌റ്റ് ഹിൽ ഫിസിക്കൽ എജുക്കേഷൻ സ്‌റ്റേഡിയം എന്നിവടങ്ങളിലാണ്  കായികോത്സവം നടക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 500 ഓളം ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെയുള്ള കായിക താരങ്ങൾ പങ്കെടുക്കും. സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ഫാത്തിമ തഹ്‌ലിയ എം.എൽ. എ നിർവ്വഹിച്ചു. ഡിപിസി ഡോ. നിസാർ ചേലേരി അധ്യക്ഷത വഹിച്ചു.
.
.
ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നംക്കണ്ടി, ഗ്രാമ പഞ്ചായത്തംഗം സുനിത ആച്ചി കുളങ്ങര, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്‌ദുനാസർ, ഡി. പി. ഒ മാരായ സെബാസ്റ്റ്യൻ ജോൺ, ഷമീർ, മുസ്‌തഫ പാലോളി, പ്രിൻസിപ്പൽ എം. സക്കീർ, പി.ടി.എ പ്രസിഡൻ്റ് വി.പി ബിജു, ഷബീർ ജന്നത്ത്, ആർ. വി അബ്ദുല്ല, പി.കെ. അനീഷ്, ബാബു കൊളക്കണ്ടി, മേലാട്ട് നാരായണൻ, ശിവദാസ് ശിവപുരി, ടി. കെ. പ്രമോദ് കുമാർ, ടി.സുനന്ദ, കെ. എം. എ അസീസ്, എം. പ്രീതി, എ. സുഭാഷ് കുമാർ, കെ.സി. അബ്‌ദുസമദ്, ജർഷാദ് നടുവണ്ണൂർ എന്നിവർ  സംസാരിച്ചു. ചടങ്ങിൽ  സ്പെഷൽ എജുക്കേറ്റർമാർ, കായിക അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
.
.
101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി : ടി . നിബിത (ചെയർ പേഴ്സൺ), വി. പി . ബിജു (വർക്കിംഗ് ചെയർമാൻ), എം . സക്കീർ ( ജനറൽ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news