KOYILANDY DIARY.COM

The Perfect News Portal

മൂടാടിയില്‍ ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

കൊയിലാണ്ടി: മൂടാടിയില്‍ ലോറിക്ക് പിറകില്‍ സ്കൂട്ടര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. തിക്കോടി പെരുമാള്‍പുരം സ്വദേശിയായ വടക്കേട്ടില്‍ സജീര്‍ (45) ആണ് മരിച്ചത്. നന്തി പഴയ ടോള്‍ ബൂത്തിനു സമീത്താണ് അപകടം ഉണ്ടായത്. TN 88 C 7539 ലോറിയും, KL 57 AD 5603 സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കു പിറകെ അമിത വേഗതയിലെത്തിയ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു. സജീറിന്‍റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

Share news