KOYILANDY DIARY

The Perfect News Portal

” വർണക്കൂട് ” കൗമാര ക്ലബ്ബുകൾ വഴി തൈ നടീൽ

കൊയിലാണ്ടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടി ” വർണക്കൂട് ” കൗമാര ക്ലബ്ബുകൾ വഴി തൈ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം കുറുവങ്ങാട് സൗത്ത് അങ്കണവാടിയിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷനായിരുന്നു. കൗമാര ക്ലബ്ബിലെ അംഗങ്ങൾ, അംഗൻവാടി കുട്ടികൾ, എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭാ പരിധി യിലെ 71 അംഗൻവാടി കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിച്ചു.

പുതു തലമുറയെകൂടി പരിസ്ഥിതി സംരക്ഷകരാക്കുക എന്നതായിരുന്നു പദ്ധതി യുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞത് മൂന്ന് ഔഷധ ചെടികളെങ്കിലും ഒരു സെന്ററിൽ വളർത്തിയെടുക്കുകയും തുടർ പരിപാലനം നടത്തുകയും ചെയ്യുമെന്ന് അങ്കണവാടി പ്രവർത്തകരും അറിയിച്ചു.

Advertisements