KOYILANDY DIARY

The Perfect News Portal

പഠനോപകരണ സചിത്ര ശില്പശാല സംഘടിപ്പിച്ചു

കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ എൽ പി വിഭാഗത്തിൽ പഠനോപകരണ സചിത്ര ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ബോധന സാമിഗ്രികൾ തയ്യാറാക്കി. ശില്പശാല സ്കൂൾ പിടിഎ പ്രസിഡണ്ട് റൗഫ് ഉദ്ഘാടനം നിർവഹിച്ചു.
എച്ച്.എം.എം സുലൈഖ അധ്യക്ഷതവഹിച്ചു. വളരെ ആകർഷണീയമായ പഠനോപകരണങ്ങളാണ് ശിൽപ്പശലയിൽ തയ്യാറാക്കിയിട്ടുള്ളത്. വിവിധ വിഷയങ്ങൾ  താല്പര്യപൂർവ്വം മനസ്സിലാക്കുന്നതിന് ഈ ഉപകരണങ്ങൾ  പ്രയോജനകരമാവും. കെ.പി ഹാസിഫ് സ്വാഗതവും, ഡി. കെ ബിജു നന്ദിയും പറഞ്ഞു.
Advertisements