യുഎഇയിലെ പ്രമുഖ കമ്പനിയിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം
.
യുഎഇയിലെ പ്രമുഖ കമ്പനിയിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) വഴിയാണ് നിയമനം. സ്ട്രക്ച്ചർ ഫാബ്രിക്കേറ്റർ, സ്റ്റീൽ ഏറെക്ടർ, സ്ട്രക്ച്ചറൽ സ്റ്റീൽ പെയിന്റർ, മിഗ് വെൽഡർ, ഇൻഡസ്ട്രിയൽ പൗഡർ -കോട്ട് പെയിന്റർ തസ്തികകളിലാണ് ജോലി നേടാൻ അവസരം. 60 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ ഏഴാണ്.

സ്ട്രക്ച്ചർ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. AED 2,000–2,500 (65,450 രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കും. 2 വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. സ്റ്റീൽ ഇറക്ടർ തസ്തികയിൽ പത്താം ക്ലാസും ഫിറ്റർ/വെൽഡർ വിഭാഗത്തിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് AED 1,350–1,600 (ഏകദേശം 35,343–41,888 രൂപ ) വരെ അടിസ്ഥാന ശമ്പളം ലഭിക്കും.

പത്താം ക്ലാസും ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവരാണ് സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് AED 1,400–1,800 (ഏകദേശം 36,652–47,124 രൂപ ) വരെ അടിസ്ഥാന ശമ്പളമായി ലഭിക്കും. മിഗ് വെൽഡർ തസ്തികയിലേക്ക് പത്താം ക്ലാസും ഐടിഐ അല്ലെങ്കിൽ അംഗീകൃത MIG വെൽഡിംഗ് പരിശീലന സർട്ടിഫിക്കറ്റും ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് AED 1,400–1,700 (ഏകദേശം 36,652–44,506 രൂപ) വരെ അടിസ്ഥാന ശമ്പളമായി ലഭിക്കും.




