KOYILANDY DIARY.COM

The Perfect News Portal

ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും

.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും. യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാണ്. ഡിസംബർ 18-നാണ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം. തുടർന്ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഡിസംബർ 28-നാണ് തുറക്കുക.

 

Share news