കൊയിലാണ്ടി ഇന്റഗ്രേറ്റഡ് അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണചന്തയ്ക്ക് തുടക്കം
.
കൊയിലാണ്ടി: ഇന്റഗ്രേറ്റഡ് അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണചന്ത ആരംഭിച്ചു. പെരുവട്ടൂരില്‍ നടന്ന ഓണചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.കെ ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പെരുവട്ടൂര്‍ മുക്കില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ഓണചന്തയുടെ പ്രവൃത്തി സമയം. ചടങ്ങില്‍ പ്രസിഡണ്ട് കെ. ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ആദ്യ വില്പന നഗരസഭ ചെയര്‍പേഴ്‌സൺ കൈമാറി. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ എ.കെ രമേശ്, ദിനേശന്‍, ടി. ഗംഗാധരന്‍, വി. സുന്ദരന്‍ മാസ്റ്റര്‍, സെക്രട്ടറി വി.പി. ശ്രീജ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വൈസ് പ്രസിഡണ്ട് പി. ചന്ദ്ര ശേഖരൻ സ്വാഗതവും അനൂപ് വി.എം നന്ദിയും പറഞ്ഞു.



