KOYILANDY DIARY

The Perfect News Portal

NCCOEEE സമര സന്ദേശ ജാഥ നടത്തി

NCCOEEE സമര സന്ദേശ ജാഥ നടത്തി. കൊയിലാണ്ടി: ടോട്ടക്സ് മാതൃകയിലുള്ള സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്നതിന് എതിരായി കെ.എസ്.ഇ.ബി തൊഴിലാളികളുടെയും ഓഫീസർമാരുടെയും സംയുക്ത സമര സംഘടനയായ NCCOEEE യുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഇന്നത്തെ സമാപനം കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു.
CITU ഏരിയ സെക്രട്ടറി അശ്വനി ദേവ് ജാഥ ഉദ്ഘാടനം ചെയ്തു. AITUC ഏരിയ സെക്രട്ടറി സുനിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. KSEB OA സംസ്ഥാന കമ്മിറ്റി അംഗം ജിജി .പി ജാഥാ ക്യാപ്റ്റനായി. അബ്ദുൾ അക്ബർ, പ്രമോദ് പി.കെ തുടങ്ങിയവർ സംസാരിച്ചു. NCCOEEE വടകര ഡിവിഷൻ കൺവീനർ എം.ഷാജി സ്വാഗതം പറഞ്ഞു.
Advertisements