KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

കൊയിലാണ്ടിയിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. ഊരള്ളൂർ അഗ്രോസർവീസ് സെൻ്ററും കൃഷിഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്‌ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ.ഇന്ദിര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത്, കൗൺസിലർമാരായ എ.ലളിത, ആർ.കെ.കുമാരൻ, കൃഷി ഓഫീസർ പി.വിദ്യ, കൃഷി അസിസ്റ്റന്റുമാരായ അംന, അപർണ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ കൃഷിഭവൻ്റെ നേതൃത്വത്തിൽ ടൗൺഹാൾ പരിസരത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഞാറ്റുവേല ചന്തയിൽ കർഷകർക്ക് ആവശ്യമായ വിവിധ ഇനം നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ, തൈകൾ, വളങ്ങൾ തുടങ്ങിയവ ലഭ്യമാണ്.
Advertisements