KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കല്ല് വെട്ടുകുഴിയിൽ കൂട്ടിയിട്ട ചകിരിക്ക് തീപിടിച്ചു

മുചുകുന്ന് കല്ല് വെട്ടുകുഴിയിൽ കൂട്ടിയിട്ട ചകിരിക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഒമ്പതരയോട് കൂടിയാണ് മുചുകുന്ന് റോഡരികിലുള്ള കല്ല് വെട്ടുകുഴിയിൽ കൂട്ടിയിട്ട ചകിരിക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീയണക്കുകയും ചെയ്തു.
പടക്കം പൊട്ടിച്ച് ഇതിൽ നിന്നും തീ പടർന്ന് കത്തിയതാണെന്ന് സംശയിക്കുന്നു. ഗ്രേഡ് എ എസ് ടി ഒ മജീദ് എംന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാര്‍, ഇർഷാദ്, ഷിജു ടി.പി, നിധിപ്രസാദ് ഇ എം, സിജിത്ത് സി, രജീഷ് വിപി, നിധിൻരാജ്, ഹോം ഗാർഡ്മാരായ രാജീവ് വി.ടി, രാജേഷ് എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.