KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് തുടക്കം

.
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് വർണശഭളമായ ഘോഷയാത്രയോടെ തുടക്കം. 5 ദിവസം നീണ്ട നിൽക്കുന്ന പരിപാടികൾ അഡ്വ. കെ പ്രവീൺകുമാർ എംഎൽഎ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് എംപി അഖില അധ്യക്ഷത വഹിച്ചു. കുടുംബ ശ്രീ ഫെസ്റ്റ്, സംഗീത ഫിനാലെ, റസിഡൻസ് അസോസിയേഷൻ കലാപരിപാടികൾ, വിപണന മേള, പായസ മേള എന്നിവയും, പുറക്കാട് ശാന്തിസദനം സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾ അവതരി പ്പിക്കുന്ന നാടകം പ്രഛന്ന വേഷം എന്നിവയും നന്തിയിൽ അരങ്ങേറും.
.
.
ജനപ്രതിനിധികളായ സന്തോഷ് കുന്നുമ്മൽ, മുഹമ്മദാലി പി കെ, കെ. സത്യൻ, സജ്‌ന പിരിശത്തിൽ, ഭവാനി എ.വി, കെ. പി കരിം, പപ്പൻ മൂടാടി എന്നിവരും സി.ഡി.എസ് ചെയർപേഴ്സൺ പി.കെ ഷീജ, വ്യാപാരി വ്യവസ ഏകോപന സമിതി നന്തി യൂനിറ്റ് പ്രസിഡൻ്റ് പവിത്രൻ അതിര, കെ. ജീവാനന്ദൻ മാസ്റർ, രാമകൃഷണൻ കിഴക്കയിൽ, സി.കെ അബുബക്കർ, എൻ.വി.എം സത്യൻ, സി ഗോപലൻ, സി. ഭാസ്‌കരൻ മാസ്റ്റർ, സിറാജ് മുത്തായം, റസൽ നന്തി, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ സി.കെ ശ്രീകുമാർ സ്വാഗവും . വാർഡ് മെമ്പർ സവിത നന്ദി പറഞ്ഞു.
Share news
error: Content is protected !!