KOYILANDY DIARY

The Perfect News Portal

മോൻസൺ മാവുങ്കൽ തന്റെ ശത്രുവല്ല; കെ സുധാകരൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ തന്നെ ശത്രുവല്ലെന്നും സംഭവിച്ച കാര്യങ്ങളിൽ മോൻസണ് കുറ്റബോധമുണ്ടെന്നും കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ. പോക്സോ കേസിൽ ജീവിതാവസാനം വരെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മോൻസനെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

മോൻസൺ മാപ്പ് പറഞ്ഞതോടെ എല്ലാ പ്രശ്നവും തീർന്നു. ഒരാവശ്യം വന്നപ്പോൾ  മോൻസണെ പോയി കണ്ട് പരിചയപ്പെട്ടിരുന്നു. അതോടൊപ്പം ഏൽപ്പിച്ച കാര്യമെല്ലാം മോൻസൺ ചെയ്തു തന്നു. എന്നാൽ അതിജീവിതയെ കാണുകയോ  അവർ തന്നോട് പരാതി പറയുകയോ ചെയ്തിട്ടില്ല.  ഗോവിന്ദൻ മാസ്റ്റർക്ക് ദൈവം മറുപടി നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.