KOYILANDY DIARY

The Perfect News Portal

പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി താമരശേരി ചുരം ശുചീകരിച്ചു

താമരശേരി: ഒരുവർഷം നീളുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി താമരശേരി ചുരം ശുചീകരിച്ചു. ഞായർ രാവിലെ എട്ടിന്‌ ആരംഭിച്ച ശുചീകരണത്തിൽ താമരശേരി, തിരുവമ്പാടി, ബാലുശേരി, നരിക്കുനി, കുന്നമംഗലം, കക്കോടി ബ്ലോക്കുകളിൽനിന്നായി 700 യൂത്ത് ബ്രിഗേഡുമാർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് എൽ. ജി. ലിജീഷ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി സി ഷൈജു, കെ എം സച്ചിൻദേവ് എംഎൽഎ, കെ ഷഫീക്ക്, ദീപു പ്രേംനാഥ്, കെ അരുൺ, ബി പി ബബീഷ്, വി പി അമൃത, അജയ് ഘോഷ് എന്നിവർ സംസാരിച്ചു. ടി മെഹറൂഫ് സ്വാഗതവും ടി കെ സുമേഷ് നന്ദിയും പറഞ്ഞു. മേഖലാകേന്ദ്രങ്ങളിൽ മാലിന്യക്കൊട്ടകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് മാലിന്യം ഒരുവർഷക്കാലം ശേഖരിക്കും. കുറ്റ്യാടി ചുരവും മാമ്പുഴയും ശുചീകരിച്ച്‌ പ്ലാസ്റ്റിക് ശേഖരിക്കും. ഇവ വിറ്റ്‌ ലഭിക്കുന്ന പണം ഉപയോഗിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ശുചിമുറി ഉൾപ്പെടെ നിർമിക്കുന്ന വിപുലമായ ശുചീകരണ പ്രവർത്തനത്തിനാണ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകിയിരിക്കുന്നത്‌.