KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ നോർത്ത് മേഖലാ പാലിയേറ്റീവ് ഇ. എം എസ്. ആശുപത്രി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂർ നോർത്ത് മേഖലാ പാലിയേറ്റീവ് ഇ. എം എസ്. ആശുപത്രിയും പേരാമ്പ്ര സൈമൺ കണ്ണാശുപത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇ.എം.എസ് ആശുപത്രി പ്രസിഡണ്ട് എ. കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി. പി. രാധാകൃഷ്ണൻ ഇ എംഎസ് ആശുപത്രി സെക്രട്ടറി റജി, ഡോക്ടർമാരായ സൂരജ് വിപിൻ, വേങ്ങയിൽ അൽ അമീൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ മെഡിസിൻ, ജനറൽ സർജറി ഓർത്തോ, ഇ എൻടി, കണ്ണ് വിഭാഗങ്ങളിലായി രോഗികളെ പരിശോധിച്ച് സൗജന്യ മരുന്നു വിതരണം ചെയ്തു. കെ. കെ. രാഘവൻ മാസ്റ്റർ സ്വാഗതവും കെ. കെ. ബാബു നന്ദിയും പറഞ്ഞു