KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

അധ്യാപകനിയമനം. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ – ഫിസിക്സ് (സീനിയർ) തസ്തികയിലാണ് ഒഴിവ്. താൽക്കാലിക നിയമനത്തിനുള്ള  ഇൻറർവ്യൂ ജൂലായ് 10 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വി.എച്ച്.എസ്.ഇ. ഓഫീസിൽ വച്ച് നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.