ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ.. ആരോഗ്യ ഗുണങ്ങളേറെ
.
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറ തന്നെയാണ് നമ്മുടെ നാട്ടിൽ കാണുന്ന നെല്ലിക്ക. പണ്ട് മുതൽ തന്നെ നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ കേട്ടുവളർന്നവരാകും നമ്മൾ. ദിവസവും ഒരു നെല്ലിക്ക വീതം കഴിച്ചാൽ അത് നിങ്ങൾക്ക് തരുന്നത് പ്രധാനമായും 7 ഗുണങ്ങളാണ്.

- പോഷകഗുണങ്ങളുടെ കലവറ – വിറ്റാമിൻ സി, ആൻ്റിഓക്സിഡുകൾ അടക്കമുള്ള നിരവധി ഗുണങ്ങൾ അടങ്ങിയ നെല്ലിക്ക പോഷകഗുണങ്ങളുടെ കലവറയാണ്.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തും – കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന നെല്ലിക്ക ദിവസവും കഴിച്ചാൽ അത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും
- രോഗപ്രതിരോധ ശേഷിക്ക് ഉത്തമം – രോഗപ്രതിരോധ ശേഷിക്ക് ഉത്തമനാണ് ഈ നെല്ലിക്ക. വിറ്റാമിൻ സിയെ കൂടാതെ പോളിഫെനോളുകളും അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
- ദഹനത്തിന് നല്ലത് – രാവിലെ വെറും വയറ്റിൽ നെല്ലിക്ക നീര് കുടിക്കുന്നത് ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും നല്ലതാണ്.
- ചർമ്മ ആരോഗ്യം മെച്ചപ്പെടുത്തും – നെല്ലിക്കയിലെ ഫ്രീ റാഡിക്കലുകൾ നിങ്ങളുടെ ചർമ്മ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും. അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെയും ഇത് അകറ്റും.
- താരനെ അകറ്റും – നെല്ലിക്കയിലെ അയണും ആൻ്റിഓക്സിഡുകളും മുടികൊഴിച്ചിൽ തടയാനും നരച്ച മുടി പ്രതിരോധിക്കാനും താരനെ അകറ്റാനും മിടുക്കനാണ്.
- രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും – നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇൻസുലിൻ സെൻസിറ്റിവിറ്റിയെ സഹായിക്കും.



