വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ
.
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ. വിമാന ഇന്ധനമായ എടിഎഫ് വില വർധനയെ തുടർന്നാണ് ഇൻഡിഗോ ഇന്ധന ചാർജ് വർധിപ്പിച്ചത്. ഇന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അധിക ചാർജ് ബാധകമായിരിക്കും. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും, 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് പുതുക്കിയ ചാര്‍ജ്.

1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ 900 രൂപയും 1501 മുതല്‍ 2000 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 1150 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാര്‍ജായി നല്‍കണം. കഴിഞ്ഞ ഏതാനും മാസങ്ങളായി വിമാന ഇന്ധന വിലയില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ വര്‍ധന 14 ശതമാനത്തിന് മുകളിലാണെന്ന് ഇന്‍ഡിഗോ പറയുന്നു. കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇന്ധന ചെലവ് എത്തിയത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.




