KOYILANDY DIARY.COM

The Perfect News Portal

GST വകുപ്പിന്‍റെ വാഹനം പിന്തുടരുന്നതറിഞ്ഞ് അമിത വേഗതയില്‍ പോയ ലോറി മതിലിനിടിച്ച് അപകടം

.

കൊയിലാണ്ടി കൊല്ലത്ത് GST വകുപ്പിന്‍റെ വാഹനം പിന്തുടരുന്നതറിഞ്ഞ് അമിത വേഗതയില്‍ പോയ ലോറി മതിലിനിടിച്ച് അപകടം. ഡ്രൈവര്‍ക്ക് നിസാര പരിക്ക്. കൊല്ലം നെല്ല്യാടി റോഡില്‍ നരിമുക്കിലാണ് സംഭവം. പെട്രോള്‍ കടത്തുകയായിരുന്ന KL18AB1317 നമ്പര്‍ ASHOK LEYLAND ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയെ തുടര്‍ന്ന് വീടിന്‍റെ ചുറ്റു മതില്‍ തകര്‍ന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. വലിയ വയലില്‍ പ്രീതാ സൗധത്തില്‍ പി.കെ ശിവന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ മതിലാണ് തകര്‍ന്നത്. പുലര്‍ച്ചെ 4 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.

Share news
error: Content is protected !!