കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെയ്ക്കണം; ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി
.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്‌ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജിത് ദീപ്‌കെ. നിലവിൽ യുഎസിലുള്ള ദീപ്‌കെ ശനിയാഴ്‌ച ഡൽഹിയിൽ വിമാനമിറങ്ങുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. വിദ്യാർത്ഥികളും പിന്തുണക്കുന്നവരും കൂട്ടമായി ദില്ലി വിമാനത്താവളത്തിൽ എത്തണമെന്നും അവിടെനിന്ന് പാർലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി ജന്തർമന്തറിൽ സമാധാനപൂർണമായ പ്രതിഷേധത്തിന് അനുമതി വാങ്ങാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

നീറ്റിന് പുറമെ സിബിഎസ്‌ഇ, സിഇയുടി, എസ്‌എസ്‌സി പരീക്ഷകളിൽ ക്രമക്കേട് സംഭവിച്ച പശ്ചാത്തലത്തിൽ ധർമേന്ദ്ര പ്രധാന് രാജിവെക്കണം എന്ന ആവശ്യം ശക്തമാണ്. അതേസമയം എയർപോർട്ടിൽ എത്തുമ്പോൾ തന്നെ അഭിജിത്ത് ദീപ്കേയെ അറസ്റ്റ് ചെയ്ത് പ്രതിഷേധം ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി എന്നാണ് റിപ്പോർട്ട്.




