KOYILANDY DIARY

The Perfect News Portal

കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി

കണ്ണൂർ: ആലക്കോട് കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി. ആളപായമില്ല. രാവിലെ പത്തിന്  പറമ്പിൽ ബിനോയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഇതേ തുടർന്ന്‌ കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി. ടൗണിൽ പുഴയരികിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.