KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു കൊല്ലം വെസ്റ്റ് യൂനിറ്റ് വനിതാ കൺവൻഷൻ

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ കൊല്ലം വെസ്റ്റ് യൂനിറ്റ് നേതൃത്വത്തിൽ വനിതാ കൺവെൻഷൻ നടന്നു. KSSPU വനിതാവേദി ജില്ലാ വൈസ് ചെയർപേഴ്സൺ സൗദാമിനി  ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് കെ.എം നയനജൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ഡോ. പി. രവീന്ദ്രൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു. 
ബ്ലോക്ക് വനിതാവേദി കൺവീനർ വിജയഭാരതി ടീച്ചർ സംസാരിച്ചു. കൊല്ലം ജനശക്തി ലൈബ്രറി ഹാളിൽ നടന്ന കൺവെൻഷനിൽ KSSPU യൂനിറ്റ് സെക്രട്ടറി കെ. രവി മാസ്റ്റർ സ്വാഗതവും, യുനിറ്റ് വനിതാവേദി കൺവീനർ സത്യഭാമ നന്ദിയും പറഞ്ഞു.