KOYILANDY DIARY

The Perfect News Portal

കിടപ്പിലായ കുട്ടികൾക്കുള്ള വെർച്ചൽ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോട് നേതൃത്വത്തിൽ കിടപ്പിലായ കുട്ടികൾക്കുള്ള വെർച്ചൽ ക്ലാസ് റൂം സംഘടിപ്പിച്ചു. പരിപാടിയിടെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബി ആർ സി യിലെ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഷാമിലിൻ്റെ വീട്ടിൽ എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു.
കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭവം വെർച്ചൽ ക്ലാസ് റൂമിലൂടെ സാധ്യമാകാൻ വേണ്ടിയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. 
കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് അധ്യക്ഷതവഹിച്ചു.
Advertisements
ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, പന്തലായനി ബി.പി.സി കെ ഉണ്ണികൃഷ്ണൻ, ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ പ്രധാനാധ്യാപിക കെ അജിതകുമാരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നഗരസഭ കൗൺസിലർ കെ എം നജീബ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സന്ധ്യാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.