KOYILANDY DIARY.COM

The Perfect News Portal

ശൈലജ ടീച്ചറെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് കൊയിലാണ്ടി ഏരിയ കുടുംബ സംഗമം തൊഴിലാളികളോടാവശ്യപ്പെട്ടു

കൊയിലാണ്ടി: കെ കെ ശൈലജ ടീച്ചറെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വഴിയോര കച്ചവടതൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കുടുംബ സംഗമം തൊഴിലാളികളോടാവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തുതൊഴിലാളി മന്ദിരത്തിൽവെച്ച് നടന്ന കുടുംബസംഗമം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എസ് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി വി മുഹമ്മദ്, പി സി റീന, കെ എം കരിം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി കെ സുധീഷ് സ്വാഗതവും എൻ ടി രാജൻ നന്ദിയും പറഞ്ഞു.  
Share news
error: Content is protected !!