KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

.

തൃശ്ശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി വിജേഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയിൽ വിസ്മയയെ കണ്ടെത്തിയത്.

 

തുടർന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ മകനെ രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share news