KOYILANDY DIARY

The Perfect News Portal

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ഏരിയാ കൺവെൻഷൻ

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കൺവെൻഷൻ കൊയിലാണ്ടിയിൽ ചേർന്നു. ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതീഷ് ഉദ്ഘാടനം ചെയ്തു. യുകെ പവിത്രൻ അധ്യക്ഷത വഹിച്ചു. സുധീഷ് പേരാമ്പ്ര. KGHDSEU (CITU) ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രശ്മി കൊയിലാണ്ടി.
നന്ദകുമാർ ഒഞ്ചിയം, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. കുഞ്ഞിരാമൻ. ചന്ദ്രൻ നാദാപുരം, ലജിഷ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
ആശുപത്രി വികസന സമിതി ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, വേതന പരിഷ്കരണം നടപ്പിലാക്കുക, പ്രസവ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ തൊഴിലാവകാശങ്ങൾ നേടിയെടുക്കാൻ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ കൺവെൻഷൻ തീരുമാനിച്ചു KGHDSEU (CiTU) ബ്രാഞ്ച് സെക്രട്ടറി KK ശൈലേഷ് സ്വാഗതംവും CITU ഏരിയാ കമ്മിറ്റി അംഗം ലജിഷ നന്ദിയും പറഞ്ഞു.
Advertisements