KOYILANDY DIARY.COM

The Perfect News Portal

ജൂനിയർ നാഷണൽ വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ ദേശീയ കിരീടം നേടി കേരളത്തിലെ പെൺകുട്ടികൾ

.

52-ാമത് ജൂനിയർ നാഷണൽ വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികളുടെ ടീം ദേശീയ കിരീടം നിലനിർത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ കർണാടകയെ 15-6 ന് തകർത്താണ് കേരളം ചാമ്പ്യന്മാരായത്. തുടർച്ചയായി ഇത് ആറാം തവണയാണ് കേരള പെൺകുട്ടികൾ ജൂനിയർ നാഷണൽ കിരീടം ചൂടുന്നത്. ഒരു മത്സരം പോലും തോൽക്കാതെയാണ് നമ്മുടെ പെൺകുട്ടികൾ കിരീടം നേടിയത്.

Share news