KOYILANDY DIARY.COM

The Perfect News Portal

68-ാ മത് സംസ്ഥാന സ്‌കൂൾ കായികമേളയെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്

.

കോഴിക്കോട്: 68-ാ മത് സംസ്ഥാന സ്‌കൂൾ കായികമേളയെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്. ഒക്ടോബർ 25 ന് വൈകീട്ട് എൻ ഐ ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മേള ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 25 മുതൽ 31 വരെ, എൻ ഐ ടി അടക്കം 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 11 വർഷത്തിന് ശേഷമാണ് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നത്.

 

മേളയിലെ പ്രധാന ആകർഷണമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് എൻഐടി ധ്യാൻചന്ദ് സ്റ്റേഡിയം പ്രധാന വേദിയാകും. ഒക്ടോബർ 27 മുതൽ 31 വരെയാണ് ഇവിടെ അത്​ലറ്റിക്‌സ് മത്സരങ്ങൾ നടക്കുക. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങൾ ട്രാക്കിലിറങ്ങും. 25 ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബ്രാൻ്റ് അംബാസിഡർ പി ടി ഉഷ എം പി ദീപശിഖ തെളിയിക്കും.

 

നാലായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും സാംസ്കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടും. സമാപന ചടങ്ങിൽ അഞ്ജു ബോബി ജോർജ് വിശിഷ്‌ടാതിഥിയാകും. ഗൾഫിൽ നിന്ന് ഇത്തവണയും പ്രാതിനിധ്യമുണ്ട്. 48 കായിക താരങ്ങൾ അത്​ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളിലായി പങ്കെടുക്കും.

 

ഒക്ടോബർ 26 ന് നടക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന 2,000ത്തിലധികം കായികതാരങ്ങൾ മാറ്റുരയ്ക്കും. സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഒക്ടോബർ 25ന് രാവിലെ കോഴിക്കോട്ടെത്തും.

 

Share news