KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കി

.

കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോഴിക്കോട് ജെഡിടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. സഹായം ചെയ്ത അധ്യാപകനെയും പുറത്താക്കി. കായികമേളയില്‍ പങ്കെടുത്തെന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കിയത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് കോളേജ് അധികൃതര്‍ തിരിച്ചറിഞ്ഞത്.

 

ക്ലാസ് തുടങ്ങി ഒന്നരമാസത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ പറഞ്ഞയച്ചത്. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്യു ആര്‍ കോഡ് ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിട്ടും കോളേജ് അധികൃതര്‍ പരിശോധിച്ചില്ലെന്നും ആക്ഷേപമുണ്ട്. മുന്‍വര്‍ഷങ്ങളിലും മറ്റു കോളേജുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Share news