KOYILANDY DIARY

The Perfect News Portal

കെ. എ. കേരളീയൻ അനുസ്മരണ സമ്മേളനം

കൊയിലാണ്ടി: കെ.എ. കേരളീയൻ അനുസ്മരണ സമ്മേളനം.. കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹ്യ പരിഷ് കർത്താവുമായിരുന്ന കെ. എ. കേരളീയന്റെ 29-ാം അനുസ്മരണം ഞായറാഴ്ച 4 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കും. അനുസ്മരണ സമ്മേളനം മുൻ മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യു.
കാർഷിക മേഖലയിലെ പുത്തൻ പ്രതിസന്ധികൾ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തും. കെ.എ. കേരളീയൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ എൻ.സി. മമ്മൂട്ടി എൻഡോവ്മെന്റ് പയ്യോളി തിക്കോടിയൻ സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂൾ ലൈബ്രറിക്ക് ഇതോടനുബന്ധിച്ച് നൽകും.
Advertisements