KOYILANDY DIARY

The Perfect News Portal

ഒരു കുട്ടിയുടെ വളർച്ചയിലും ഭാവി വിജയത്തിലും നിർണായക പങ്കുവഹിക്കുന്ന മാനസിക  വികാസത്തിന്റെ പ്രധാന ഘട്ടമാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം. കുട്ടികളുടെ ഭാവി വിജയത്തിന് അനിവാര്യമായ അടിത്തറ ഈ കാലഘട്ടത്തിലാണ് രൂപപ്പെടുത്തേണ്ടത്. 1962ൽ തുടങ്ങിയ ആദ്യ പ്രീ പ്രൈമറി വിദ്യാലയത്തിൽ ഒന്നാണ് ഈ വിദ്യാലയം. SSK കോഴിക്കോട്, സ്റ്റാർസ് പദ്ധതി പ്രകാരം , പന്തലായനി ബി ആർ സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപയാണ് ഈ മാതൃക പ്രീ പ്രൈമറി രൂപപ്പെടുത്തുവാൻ സഹായകമായത്. 2023 ജൂലൈ 7 നു രാവിലെ 11. മണിക്ക് ഉദ്ഘാടനം MLA കാനത്തിൽ ജമീല നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു. കെ അധ്യക്ഷതവഹിച്ചു. DPO. S. യമുന ടീച്ചർ (SSK കോഴിക്കോട്) പദ്ധതി വിശദീകരണം നടത്തി. ആശംസ : കെ. എ. ഇന്ദിര ടീച്ചർ, (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഇ. കെ. അജിത് മാസ്റ്റർ ചെയർമാൻ മരാമത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി പി. പ്രജീഷ ( വാർഡ് കൗൺസിലർ), ശ്രീമതി രത്നാവല്ലി ടീച്ചർ, കെ. കെ. വൈശാഖ്. ( വാർഡ് കൗൺസിലർ)
AEO. ഗിരീഷ്കുമാർ, K. ഉണ്ണികൃഷ്ണൻ  BPC K. K. നാരായണൻ, സുരേഷ്ബാബു, (PTA. പ്രസിഡണ്ട്), അനീഷ് P. V. (PTA. പ്രസിഡണ്ട്). നിജില പറവക്കൊടി സ്വാഗതവും സിന്ധ്യദാസ് നന്ദിയും പറഞ്ഞു.