KOYILANDY DIARY

The Perfect News Portal

കെ. എ. കേരളീയൻ അനുസ്മരണം സംഘാടക സമതി രൂപീകരിച്ചു.

കെ. എ. കേരളീയൻ അനുസ്മരണം സംഘാടക സമതി രൂപീകരിച്ചു. കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കെ. എ. കേരളീയന്റെ 39-ാം അനുസ്മരണ സമ്മേളനം കൊയിലാണ്ടിയിൽ വെച്ച് നടത്താൻ സംഘാടക സമിതി രൂപീകരിച്ചു.
സി പി ഐ ജില്ലാ സിക്രട്ടറി കെ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ഇ. കെ. അജിത്ത് അധ്യക്ഷത വഹിച്ചു. അനസ്മരണ സമതി സിക്രട്ടറി ടി. കെ. വിജയ രാഘവൻ, ആർ. സത്യൻ, എസ്. സുനിൽ മോഹൻ, പി. കെ. വിശ്വനാഥൻ, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. ജൂലൈ 9 ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ഇ. കെ. അജിത്ത് ചെയർമാനും, എൻ. ശ്രീധരൻ കൺവീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു.