KOYILANDY DIARY

The Perfect News Portal

ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തത് ഷാജൻ സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.

അതേസമയം ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷാജന്‍ സ്‌കറിയ ഒളിവിലെന്നാണ് സൂചന. ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.