KOYILANDY DIARY

The Perfect News Portal

മസ്റ്ററിംഗ് ജൂലൈ 31 വരെ നീട്ടി ഉത്തരവായി

പെൻഷൻ ഉപഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ജൂലൈ 31 വരെ നീട്ടി സർക്കാർ ഉത്തരവായി. 2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ജൂൺ 31 വരെ മസ്റ്ററിംഗിന് സമയം അനുവദിച്ചതാണ് സർക്കാർ ഇടപെട്ട് ജൂലൈ 31 വരെയാക്കി നീട്ടിയത്. സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾ ഹൈക്കോടതിയെ സമീപിച്ച് മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം നൽകാനുള്ള സർക്കാർ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു.
ഇത് പിന്നീട് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയതോടെ സ്റ്റേ നീക്കുകയും ജൂൺ 31 വരെ സമയം അനുവദിക്കുകയുമായിരുന്നു. എന്നാൽ നിരവധി പേർക്ക് ഈ കാലയളവിൽ മസ്റ്ററിംഗ് നടത്താൽ സാധിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് സർക്കാർ ജൂലായ് 31 വരെ സമയം നീട്ടി നൽകാൻ തീരുമാനിച്ചത്.
Advertisements