KOYILANDY DIARY.COM

The Perfect News Portal

റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാക്കളെ പിടികൂടി

.

കോഴിക്കോട്: റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് പ്ലാറ്റ്‌ഫോമിൽ വെച്ച് യാത്രക്കാരിയുടെ ബാഗും മൊബൈലും പണവും കവർന്ന തൃശൂർ മണ്ണുത്തി സ്വദേശി മനു കെ. (47) ആണ് പിടിയിലായത്. കോഴിക്കോട്, എറണാകുളം റെയിൽവെ പോലീസ് സംഘം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. മോഷണമുതലുകൾ പ്രതിയിൽനിന്ന് കണ്ടെടുത്തു. ഇതേ സംഭവത്തിൽ മോഷണം പോയ മൊബൈൽ ഫോണുകൾ ലോക്ക് പൊട്ടിച്ച് മറിച്ചുവിറ്റ അസം സ്വദേശി ചമദുൽ ഇസ്‌ലാമിനെ (28) പെരുമ്പാവൂരിൽ നിന്ന് പോലീസ് പിടികൂടി തൊണ്ടിമുതലുകൾ കണ്ടെടുത്തു.

Share news