KOYILANDY DIARY.COM

The Perfect News Portal

​90 മിനിറ്റ് വരെ നീളുന്ന വീഡിയോസ് പങ്കുവെക്കാം; പുതിയ ഫീച്ചർ പരീക്ഷിച്ച് ഇൻസ്റ്റാഗ്രാം

.

പലരുടേയും ഇഷ്ട്ട പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാ​ഗ്രാം എങ്കിലും ദൈർഘ്യം കൂടിയ വീഡിയോകൾ പങ്കുവെക്കാൻ സാധിക്കാത്തത് ക്രിയേറ്റേഴ്സിനേയും കാഴ്ചക്കാരേയും ഒരുപോലെ നിരാശയിൽ ആക്കുന്ന കാര്യമാണ്. എന്നാൽ അതിന് ഉടനടി പരിഹാരം കാണുന്ന തരത്തിലുള്ള സൂചനയാണിപ്പോൾ ഇൻസ്റ്റാ​ഗ്രാം തരുന്നത്. ദൈർഘ്യം കൂടിയ വീഡിയോകൾ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിൽ പുതിയ ഫീച്ചറിലേക്ക് കടന്ന് ഇൻസ്റ്റാഗ്രാം.

 

ഉപയോക്താക്കൾക്ക് 90 മിനിറ്റ് വരെ നീളുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചേഴ്സാണ് ഇൻസ്റ്റാഗ്രാം പരീക്ഷിക്കുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാം റീൽസിന്റെ പരമാവധി ദൈർഘ്യം 20 മിനിറ്റാണ്. അതേസമയം, യൂട്യൂബിൽ ചില അക്കൗണ്ടുകൾക്ക് 12 മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവെക്കാൻ കഴിയും. ദൈർഘ്യം കൂടിയ വീഡിയോ ഷെയർ ചെയ്യാൻ യൂട്യൂബിലേക്ക് പോകുന്ന ക്രിയേറ്റേഴ്സിനെ ഇൻസ്റ്റാഗ്രാമിൽ തന്നെ നിലനിർത്തുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം.

 

ലാൻഡ്‌സ്‌കേപ്പ് രീതിയിൽ പകർത്തിയ വീഡിയോകൾക്കാണ് ഈ ഫീച്ചർ പ്രധാനമായും മുൻഗണന നൽകുന്നത്. മൊബൈൽ ആപ്പ്, ഡെസ്ക്ടോപ്പ് എന്നിവയ്ക്ക് പുറമെ ഇൻസ്റ്റാഗ്രാം ഫോർ ടി വി ആപ്പിലും ഇത് ലഭിക്കും. എന്നാൽ, യൂട്യൂബ് നൽകുന്നതുപോലെയുള്ള മോണിറ്റൈസേഷൻ നിലവിൽ ഇൻസ്റ്റാഗ്രാം വാഗ്ദാനം ചെയ്യുന്നില്ല എന്ന വിമർശനമുണ്ട്. യൂട്യൂബ് പാർട്ണർ പ്രോഗ്രാം വഴി പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം നൽകുന്നുണ്ടെങ്കിലും ഇൻസ്റ്റാഗ്രാമിൽ അത്തരം സംവിധാനം ഇതുവരെ പൂർണമായും നിലവിൽ വന്നിട്ടില്ല

Share news