KOYILANDY DIARY.COM

The Perfect News Portal

​ഗൂ​ഗിൾ മാപ്പിലെ നിറങ്ങളൊന്നും വെറുതെയല്ല; ഇവയ്ക്ക് പിന്നിലും ചില രഹസ്യങ്ങളുണ്ട്

.

എവിടെയെങ്കിലും യാത്ര പോകണമെങ്കിൽ വഴി കാണിക്കാൻ ​ഗൂ​ഗിൾ മാപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്. വഴി കാണിക്കാൻ വേണ്ടി മാത്രമല്ല, ​ഗൂ​ഗിൾ മാപ്പിന് വേറെയും പല ​ഗുണങ്ങളുണ്ടെന്ന് പലർക്കും അറിയില്ലെന്നാണ് മറ്റൊരു വസ്തുത. അത് മാത്രമല്ല, ​ഗൂ​ഗിൾ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന കളറുകൾക്ക് പിന്നിലുമുണ്ട് ചില രഹസ്യങ്ങൾ. പച്ച. ചുവപ്പ്, മഞ്ഞ, പർപ്പിൾ, തവിട്ട് എന്നിങ്ങനെ പല നിറങ്ങൾ ​ഗൂ​ഗിൾ മാപ്പിൽ കാണാൻ സാധിക്കും.

 

ഈ കളറുകളെല്ലാം ഭം​ഗിയ്ക്ക് നൽകിയിരിക്കുന്ന ഡിസെനുകൾ മാത്രമല്ല ഇവ സൂചിപ്പിക്കുന്നത് എന്താണെന്ന് നോക്കിയാലോ ? ​ഗൂ​ഗിൾ മാപ്പിൽ നിങ്ങളുടെ വഴിയിൽ പച്ചനിറമാണ് കാണുന്നതെങ്കിൽ ​ഗതാ​ഗതകുരുക്ക് ഇല്ലെന്നാണ് ഇത് കാണിക്കുന്നത്. ഇനി യെല്ലോ അല്ലെങ്കിൽ ഓറഞ്ച് നിറമാണങ്കിൽ നേരിയ തോതിൽ ​ഗതാ​ഗതകുരുക്ക് ഉണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്.

 

റെഡ് ലൈൻ ഒരു മുന്നറിയിപ്പാണ്. റൂട്ടിൽ വലിയ ​ഗതാ​ഗ​ത കുരുക്കുണ്ടെന്നാണ് ചുവപ്പ് വരകൾ അർത്ഥമാക്കുന്നത്. ഈ ചുവപ്പ് വര കട്ടിയുള്ളതാണെങ്കിൽ അതിന്റെ അർത്ഥം രൂക്ഷമായ ​ഗതാ​ഗതകുരുക്ക് ഉണ്ടെന്നാണ്. അത്യാവശ്യ‌ യാത്രയാണെങ്കിൽ മറ്റൊരു റൂട്ട് തെരഞ്ഞെടുക്കാൻ ഈ സൂചന സഹായകമാവും.

 

​നിങ്ങൾ യാത്ര തുടങ്ങുമ്പോൾ വഴികാട്ടിയാവുന്ന ലൈനുകളാണിവ. ചില സമയങ്ങളിൽ മാത്രം ​ഗൂ​ഗിൾ മാപ്പിൽ പൾപ്പിൾ നിറം കാണാം. ​ഗതാ​ഗത കുരുക്കുള്ള സമയത്ത് മറ്റൊരു വഴി സജസ്റ്റ് ചെയ്യുകയാണ് ഈ പർപ്പിൾ ലൈൻ ചെയ്യുന്നത്. മാപ്പിലെ ബ്രൗൺ നിറം യാത്ര ചെയ്യുന്ന വഴികളിൽ കുന്നുകളോ മറ്റോ ഉണ്ടോയെന്ന് കാണിച്ച് തരുന്നു.

 

Share news