മാക് ഉപയോക്താക്കൾക്കായി എഡിറ്റിംഗ് ആപ്പ് പുറത്തിറക്കി ഇൻസ്റ്റാഗ്രാം
.
മാക് ഉപയോക്താക്കൾക്കായി എഡിറ്റിംഗ് ആപ്പ് പുറത്തിറക്കി ഇൻസ്റ്റാഗ്രാം. എഡിറ്റ്സ് ആപ്പ് ഇനി മാകിലും ലഭ്യമാകും. മൾട്ടി-ട്രാക്ക് ടൈംലൈൻ, കീഫ്രെയിം കൺട്രോളുകൾ, കളർ ഗ്രേഡിംഗ് ടൂളുകൾ, എഐ എന്നിവയെല്ലാം അടങ്ങിയിട്ടുള്ളതാണ് ആപ്പ്. ഇതുകൂടാതെ വാട്ടർമാർക്കില്ലാതെ 4K നിലവാരത്തിൽ വീഡിയോകൾ എക്സ്പോർട്ട് ചെയ്യാനും ഇൻസ്റ്റഗ്രാമിൽ നേരിട്ട് പോസ്റ്റ് ചെയ്യാനും സാധിക്കും.

ഫോണിൽ ലഭ്യമായിരുന്ന ആപ്പ് ഒരു വർഷത്തിനു ശേഷമാണ് മാകിലേക്കും കൊണ്ടുവരുന്നത്. ചെറിയ ഫോൺ സ്ക്രീനിൽ വീഡിയോ എഡിറ്റ് ചെയ്യാനുള്ള ഉപയോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ പുതിയ സംവിധാനം കൊണ്ടുവന്നത്.

കളർ ഫിനിഷിങിനായുള്ള സൗകര്യവും പാട്ടിനൊപ്പം എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന വിഷ്വൽ ഓഡിയോ വേവ്ഫോമുകളും കീബോർഡ് ഷോർട്ട്കട്ടുകളും ഇതിലുണ്ട്. ഇൻസ്റ്റഗ്രാമിന്റെ റോയൽറ്റി ഫ്രീ ഓഡിയോ ലൈബ്രറികളും ഇതിൽ ലഭ്യമാണ്. കൂടാതെ, നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ച് ഫോണ്ടുകൾ നൽകാനും വ്യത്യസ്തമായ ഭാഷകളിൽ ക്യാപ്ഷൻ നൽകാനും ഈ ആപ്പ് വഴി സാധിക്കും.

വീഡിയോ എഡിറ്റിംഗ് കഴിഞ്ഞാൽ 4K നിലവാരത്തിൽ എക്സ്പോർട്ട് ചെയ്യാനും ടാഗുകളും ലൊക്കേഷനും ചേർത്ത് നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്ക് പോസ്റ്റ് ചെയ്യാനും സാധിക്കും. ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആപ്പ് ഉപയോഗിക്കാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ലോഗിൻ ചെയ്യേണ്ടതുണ്ട്.



