KOYILANDY DIARY

The Perfect News Portal

സമൂഹ നന്മയ്ക്കുതകുന്ന നൂതനാശയങ്ങൾ യുവ തലമുറയിൽനിന്ന് ഉണ്ടാവണം; മന്ത്രി എ കെ ശശീന്ദ്രൻ

ചേളന്നൂർ: സമൂഹ നന്മയ്ക്കുതകുന്ന നൂതനാശയങ്ങൾ യുവ തലമുറയിൽനിന്ന് ഉണ്ടാവണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ഡെവലപ്മെന്റ് ആൻഡ്‌ ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്ക്) യങ് ഇന്നൊവേഷൻ ഐഡിയ ഫെസ്റ്റ്‌ ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജിലെ വൈഐപി ക്ലബ്ബുമായി ചേർന്നാണ് എലത്തൂർ നിയോജക മണ്ഡലംതല പരിപാടി സംഘടിപ്പിച്ചത്.
യുവജനങ്ങളിൽ നൂതനാശയ വികസനപാടവം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 21 വിഷയങ്ങളിൽ വിദ്യാർത്ഥികൾ ആശയം പങ്കുവച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി. പി. നൗഷീർ അധ്യക്ഷനായി. കെ ഡിസ്ക് ജില്ലാ ഓഫീസർ സി. ജെ. അനുമരിയ ആശയ അവതരണം നടത്തി. പഞ്ചായത്ത് ക്ഷേമ സ്ഥിരം സമിതി അധ്യക്ഷ പി കെ. കവിത, പ്രിൻസിപ്പലിന്റെ ചുമതലയുള്ള ഡോ. സി ആർ. സന്തോഷ്, വൈഐപി കോ ഓർഡിനേറ്റർ ധന്യ കൃഷ്ണ എന്നിവർ സംസാരിച്ചു.