KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ ക്ഷേത്രത്തിനടുത്ത് പരിഭ്രാന്തി പരത്തി പോത്ത് വിരണ്ടോടി

കൊയിലാണ്ടി പയറ്റുവളപ്പിൽ ക്ഷേത്രത്തിനടുത്ത് വെച്ച്  പോത്ത് വിരണ്ടോടി. രത്രി 8 മണിയോടെ വിരണ്ട് ഓടിയ പോത്ത് നാട്ടുകാർക്കിടയിൽ ഏറെ നേരം ഭീതി പടർത്തി. ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിടുകയും കടകളിലേക്ക് ഓടിക്കയറുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോത്തിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന അതിസാഹസികമായി പിടിച്ചു കെട്ടി  പോലീസിനെ ഏൽപ്പിച്ചു.
 ഗ്രേഡ് ASTO പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, അനൂപ്, ബബീഷ്, ഷാജു, ഹോംഗാർഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.