കൊയിലാണ്ടി കൃഷി ശ്രീ കാർഷിക സംഘം വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി
.
കൊയിലാണ്ടി: കൃഷി ശ്രീ കാർഷിക സംഘം വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി. പൂച്ചന്തയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ യു കെ ചന്ദ്രൻ നിർവഹിച്ചു. അച്ചുതൻ ഷംന നിവാസ് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ഓണപ്പൂക്കളമൊരുക്കാൻ 50 സെന്റ് സ്ഥലത്താണ് പൂകൃഷി ചെയ്തത്. നല്ല പരിചരണത്തിലൂടെ മികച്ച വിളവാണ് ലഭിച്ചതെന്ന് കൃഷി ശ്രീ ഭാരവാഹികൾ പറഞ്ഞു.

തിരുവോണനാൾ വരെ വിയ്യൂർ ഇല്ലത്തു താഴെ ചന്ത പ്രവർത്തിക്കും. കൗൺസിലർമാരായ രമേശൻ മാസ്റ്റർ വി, ഷൈജു പി.കെ, രമേശൻ പി, കൃഷി അസിസ്റ്ററ്റ് അംന എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി. പി ഷിജു മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കൃഷിശ്രീ പ്രസിഡണ്ട് പ്രമോദ് രാരോത്ത് സ്വാഗതവും ഗണേശൻ അമ്മ നിവാസ് നന്ദിയും പറഞ്ഞു.



