സ്വർണവില വർധിച്ചു: പവന് 1,12,080 രൂപ
.
സ്വർണവില വർധിച്ചു. 120 രൂപയുടെ വർധനയോടെ 1,12,080 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 15 രൂപ വർധിച്ച് 14,010 രൂപയായി. ഡോളർ ശക്തമായതും യുഎസ് ബോണ്ട് യീൽഡ് ഉയർന്നതും ആഗോള സ്വർണവിലയിൽ സമ്മർദ്ദം വർധിപ്പിച്ചു. ഔൺസിന് 4,300 ഡോളറിന് താഴെയെത്തിയ സ്വർണം 4,270 ഡോളറിലാണ് വ്യാപാരം. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതും വിലയെ ബാധിക്കുന്ന ഘടകമായി.




