KOYILANDY DIARY

The Perfect News Portal

മേപ്പയൂർ സുരക്ഷ പാലിയേറ്റീവിന് ധനസഹായം കൈമാറി

ധനസഹായം കൈമാറി.. വിളയാട്ടൂർ. മേക്കോത്ത് മുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഭാഗമായി മേപ്പയൂർ സുരക്ഷ പാലിയേറ്റീവിന് സഹായധനം കൈമാറി. ഗ്രാമപഞ്ചായത്തംഗം വി. പി ബിജു ഉൽഘാടനം ചെയ്തു. ചന്ദ്രൻ കെ മേക്കോത്ത് അധ്യക്ഷത വഹിച്ചു.

എം സജീവൻ, കെ.എം സത്യേന്ദ്രൻ, കെ.കെ മഹേഷ്, സുരേഷ് ഓടയിൽ, കെ. എം രജീഷ്, നാസിബ് കരുവോത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു.