KOYILANDY DIARY

The Perfect News Portal

നാടൻ കലകളെ പ്രോത്സാഹിപ്പിക്കണം

മേപ്പയ്യൂർ: നാട്ടിൽ അറിയപ്പെടാതെ കിടക്കുന്ന കലാകാരന്മാരെ കണ്ടത്തി പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീ പ്രസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് എൽജെഡി. ജില്ലാ പ്രസിഡണ്ടും, ലൈബ്രറി കൗൺസിൽ സംസ്ഥാന ജോ. സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു.
എസ്സ്എസ്എൽസി, പ്ലസ് ടു വിജയികൾക്കും, കുടുംബശ്രീ സംസ്ഥാന കലോൽസവത്തിലും കുടുംബശ്രീ താലൂക്ക് തല മത്സരങ്ങളിലും, നീറ്റ് പരീക്ഷയിലും SSLC ,+2 പരീക്ഷയിലും ഉന്നത വിജയം നേടിയവരെ ആദരിക്കാൻ എൽ.ജെ.ഡി മേപ്പയൂർ പഞ്ചായത്ത് – 10 ാം വാർഡ് കമ്മറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisements
വിജയികൾക്ക് അദ്ദേഹം ഉപഹാരം നൽകി. പ്രസിഡണ്ട് പി. കെ. രതീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പി. ബാലൻ സൂനിൽ ഓടയിൽ, കെ. കെ. നിഷിത, കെ. എം. ബാലൻ, മിനി അശോകൻ, വി. പി. ഷാജി. കെ. ലികേഷ്, കെ. എം. പ്രമീഷ്, എൽ. കെ. അനഘ എന്നിവർ സംസാരിച്ചു.