KOYILANDY DIARY

The Perfect News Portal

ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അനുവദിക്കുന്ന ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു. ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രമേശൻ വലിയാട്ടിൽ, എ.അസീസ്, വത്സരാജ് കോളോത്ത്, ഭവിത, പി ടി എ പ്രസിഡണ്ട് ബിലാൽ എൻ.എം, മാതൃ സമിതി ചെയർപേഴ്സൺ ദീപ കെ.വി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് സ്വാഗതവും നിഥിന പി. നന്ദിയും പറഞ്ഞു.