KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ പഠന ക്ലാസ്സ്‌

കൊയിലാണ്ടി: പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. DYFI കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “വർത്തമാനകാല സംഘടന പ്രവർത്തനം” എന്ന വിഷയത്തിൽ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. DYFI ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. പി ബബീഷ് വിഷയാവതരണം നടത്തി. DYFI കൊയിലാണ്ടി ബ്ലോക്ക്‌ സെക്രട്ടറി എൻ. ബിജീഷ്, ബ്ലോക്ക്‌ ട്രഷറർ അനുഷ എന്നിവർ സംസാരിച്ചു. മേഖല പ്രസിഡണ്ട് നീരജ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജിൻഷിൻ സ്വാഗതവും, അനൂപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *