KOYILANDY DIARY

The Perfect News Portal

കേരള പ്രദേശ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കൺവെൻഷൻ നടത്തി

കൊയിലാണ്ടി: കേരള പ്രദേശ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കൺവെൻഷൻ നടത്തി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേഷ് ബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.കരുണാകരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി.ടി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

വിവിധ കൈ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, തൊഴിലാളികളുടെ ക്ഷേമത്തെ മുൻ നിർത്തി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. ഉമേഷ് കുണ്ടുതോട്, ഷിജില.പി, ജിതേഷ്.ടി.എം, മനോജ്.എൻ.കെ തുടങ്ങിയവർ സംസാരിച്ചു.
Advertisements
ആർട്ടിസാൻസ് കോൺഗ്രസ്സിൻ്റെ പുതിയ ഭാരവാഹികളായി സതീഷ്.കെ.പി (പ്രസിഡണ്ട്), ഷിജില.പി (വൈസ് പ്രസിഡണ്ട്), ശ്രീജു.പി.വി (ജനറൽ സെക്രട്ടറി), മനോജ്.എൻ.കെ(സെക്രട്ടറി), ജിതേഷ് ടി.എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.