KOYILANDY DIARY

The Perfect News Portal

കൊല്ലം- എഗ്മോർ എക്സ്​പ്രസിൻ്റെ കോച്ചിൽ വിള്ളൽ. ഒഴിവായത് വൻ ദുരന്തം

കൊല്ലം- എഗ്മോർ എക്സ്​പ്രസിൻ്റെ കോച്ചിൽ വിള്ളൽ. ഒഴിവായത് വൻ ദുരന്തം. കൊല്ലത്തു നിന്നും എഗ്മോറിലേക്കു പോയ എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചിൽ രൂപപ്പെട്ട വിള്ളൽ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടെത്തുകയായിരുന്നു. കൊല്ലത്തു നിന്നും ഞായറാഴ്ച ഉച്ച കഴിഞ്ഞ്​ യാത്ര തിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ്- മൂന്ന് കോച്ചിൻ്റെ അടിഭാഗത്ത് വിള്ളൽ കണ്ടത്. തുടർന്ന് ഒരു മണിക്കൂർ കൊണ്ട് ഷണ്ടിങ്ങ് നടത്തി ഈ ബോഗി മാറ്റിയ ശേഷം യാത്രക്കാരെ മറ്റൊരു ബോഗിയിൽ കയറ്റുകയായിരുന്നു.

മധുര റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം മറ്റൊരു കോച്ച് ഘടിപ്പിച്ചാണ്​ ട്രെയിൻ എഗ്മോറിലേക്ക് യാത്ര തുടർന്നത്​. കോച്ചിൽ രൂപപ്പെട്ട വിള്ളൽ ചെങ്കോട്ടിൽ ശ്രദ്ധയിൽപ്പെട്ടില്ലിയിരുന്നെങ്കിൽ അവിടെ നിന്നും അമിതവേഗതയിൽ ട്രെയിൻ യാത്ര തുടരുമ്പോൾ അപകട സാധ്യത ഏറെയായിരുന്നു. തെങ്കാശി മുതൽ എഗ്​മോർ വരെ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പോകുന്നത്.