KOYILANDY DIARY

The Perfect News Portal

അരിക്കൊമ്പനെ മയക്കുവെടി വെച്ചു

അരിക്കൊമ്പനെ മയക്കുവെടി വെച്ചു. ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് വീണ്ടും മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ദൗത്യം നടത്തിയത്. ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകൾ എത്തിച്ചേർന്നു. കമ്പത്ത് അരിക്കൊമ്പന്‍റെ സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്.

മയക്കുവെടി വെച്ച ശേഷം അരിക്കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് കയറ്റി. മേഘമല കാട്ടിലേക്ക് ആനയെ മാറ്റാനാണ് സാധ്യത. ആരോഗ്യനില മെച്ചമെങ്കിൽ വാൽപ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യത. തമിഴ്നാടിൻ്റെ ആനപരിപാലന കേന്ദ്രമാണ് വാൽപ്പാറ സ്ലിപ്പ്. ആനയുടെ ആരോഗ്യം പരിശോധിച്ച് യാത്ര ചെയ്യാനുള്ള ശേഷി ഉണ്ടെകിൽ മാത്രമേ വാൽപ്പാറയിലേക്ക് കൊണ്ട് പോകുകയായുള്ളു. മൂന്നാമത്തെ ഡോസ് വെടിവെച്ചതിന് ശേഷമാണ് ആനയുടെ കാലിൽ വടം കെട്ടുന്നത്. ഇരു വശത്തും പുറകിലും കുങ്കിയാനകൾ നിന്നാണ് ആനയെ അനിമൽ ആംബുലൻസിൽ കയറ്റിയത്.